Thursday, December 22, 2011

അക്കരപ്പച്ച

തീവണ്ടി കൂകിപാഞ്ഞുകൊണ്ടിരുന്നു. ആദ്യമായാണ്‌ രാമു ഒരു തീവണ്ടിയില്‍ യാത്ര ചെയ്യുന്നത്. രാമുവിന്റെ ജീവിതത്തിലെ ആദ്യ തീവണ്ടി യാത്ര. ഒരു നഗരത്തില്‍ എത്തുന്നതും ആ നഗരത്തിന്റെ അന്തരീക്ഷം മനസിലാക്കുന്നതും ആദ്യമായായിരുന്നു. രാത്രി 7 മണി. നഗരം പുകയിലും പൊടിയിലും നിറഞ്ഞിരിക്കുന്നു. പ്രസാദേട്ടന്‍ വലിയ ഉദ്യോഗസ്ഥനാണ്. വര്‍ഷങ്ങളായി വലിയ ഒരു കമ്പനിയിലാണ്. ഒരു ജോലിക്ക് വേണ്ടിയുള്ള വരവാണ് രാമുവിന്റെത്. പ്രസാദേട്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കാമെന്ന് പറഞ്ഞിരുന്നു. തന്നെ സ്വീകരിക്കാന്‍ നോക്കിയിരിക്കുന്ന
ചെറിയമ്മയുടെ മകനെ കാണാനില്ല. രാമു ആകാംഷയോടെ അവിടെല്ലാം അന്വേഷിച്ചു. അല്പം ഭയത്തോടെയാണെങ്കിലും അവസാനം കണ്ടു മുട്ടി.

നീ എവിടെയായിരുന്നു - ഏട്ടന്‍
ഞാന്‍ ഏട്ടനെ തിരയുകയായിരുന്നു - രാമു
ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. യാത്ര എങ്ങിനെ ഉണ്ടായിരുന്നു - ഏട്ടന്‍
സുഖമായിരുന്നു - ഒന്ന് രണ്ടു ചേട്ടന്മാര്‍ സഹായത്തിനുണ്ടായിരുന്നു.
ഏതായാലും നന്നായി. വാ നമുക്ക് വീട്ടില്‍ പോകാം - ഏട്ടന്‍

ഓട്ടോയില്‍ അവര്‍ വീട്ടില്‍ പോയി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6 കി മീ അകലെയാണ് ഏട്ടന്‍ താമസിക്കുന്നത്. 10 മിനിട്ട് കൊണ്ട് അവര്‍ വീട്ടില്‍ എത്തി. ഭക്ഷണം കഴിഞ്ഞു വീട്ടിലേം നാട്ടിലേം കാര്യങ്ങള്‍ ഒക്കെ കുറെ പറഞ്ഞു അവര്‍ കിടന്നു. പക്ഷെ രാമുവിന് ഉറക്കം വന്നില്ല. അച്ഛനേം അമ്മയേം സഹോദരങ്ങളെയും എല്ലാം വിട്ടു വന്നത് ഓര്‍ത്തു കിടന്നു. രാത്രി ഏതോ സമയത്ത് ഉറങ്ങിയതറിഞ്ഞില്ല. നാട്ടില്‍ നിന്ന് പഠിച്ചു ഒരു ജോലി സ്വപ്നം കണ്ടിരിന്നു. എന്നും വലിയ നഗരങ്ങളില്‍ കറങ്ങുന്നത് നല്ല ജോലിയും മറ്റും രാമു സ്വപ്നം കണ്ടിരുന്നു. ഈ നഗരത്തില്‍ വന്നു നല്ല ജോലിക്ക് കയറാനുള്ള ആഗ്രഹം കൊണ്ട് ഇവിടെ വന്നു. ഒരു ദിവസം ചേട്ടന്‍ ജോലി ശരിയാക്കി. പക്ഷെ താന്‍ സ്വപ്നം കണ്ട ജോലി ഒന്നും ആയിരുന്നില്ല അത്. നല്ല ശമ്പളവും സ്ഥിരതയും ഒക്കെ സ്വപ്നം കണ്ടു. പക്ഷെ അതൊന്നും ആയില്ല. രാമു ദുഖിതനായി. ഒരു ദിവസം പ്രസാദേട്ടന്‍ ചോദിച്ചു

രാമു എന്ത് പറ്റി നിനക്ക്? വളരെ മൌനം ആണല്ലോ ഈയിടയായി. എന്ത് പറ്റി?
ഏയ്‌ ഒന്നുമില്ല ഏട്ടാ - രാമു
അതല്ല എന്തോ പ്രശ്നമുണ്ട് - ഏട്ടന്‍
എന്താണെങ്കിലും പറയു ഏട്ടന്‍ ശരിയാക്കി തരാം. - ഏട്ടന്‍
ഈ ജോലി അത്ര സുഖമില്ല - രാമു
കാരണം? ഏട്ടന്‍
എന്തോ ഞാന്‍ ഉദ്ദേശിച്ച പോലുള്ള ജോലിയല്ലിത്. - രാമു

മോനെ. ജീവിതത്തിലെ എല്ലാം നാം സ്വപ്നം കാണുന്നത് പോലെ സംഭവിക്കണം എന്നില്ല. കുറച്ചൊക്കെ പരിശ്രമം പോലെ സംഭവിക്കുന്നു. കുറച്ചു ഭാഗ്യവും. ഇപ്പോള്‍ തുടക്കത്തില്‍ അല്പം പ്രശ്നമൊക്കെ കാണുമെങ്കിലും ഭാവിയില്‍ നല്ല നിലയില്‍ നമുക്കെത്താം.

ശരിയെട്ടാ - രാമു
ഇപ്പോഴത്തെ ജോലി അത്ര മോശമല്ലെങ്കിലും ആ ജോലിയില്‍ ഇരിക്കുമ്പോള്‍ രാമു വേറെ നല്ല ജോലിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.
ഏതായാലും രാമുവിന്റെ മനസ്സിന് സ്വസ്ഥത കിട്ടിയില്ല. മനസ്സില്‍ പല ചിന്തകളും കയറി ഇറങ്ങി. ഗള്‍ഫിലുള്ള ചേട്ടന്‍ ഒരു വിസ ശരിയാക്കി തന്നിരുന്നെങ്കില്‍!, മദ്രാസിലുള്ള കൂട്ടുകാരന്റെ അടുത്ത് പോയിരുന്നെങ്കില്‍!. ഇങ്ങിനെ ചിന്തകള്‍ കാട് കയറി. ഒരു സുപ്രഭാതത്തില്‍ ഗള്‍ഫിലുള്ള ചേട്ടന്റെ ഫോണ്‍ വന്നു

ഹലോ രാമു. ഹലോ കേള്‍ക്കാമോ? ഇത് നിന്റെ ചേട്ടന്‍ ചന്ദ്രനാണ്.
ഹലോ ചേട്ടാ എന്താണ് വിളിച്ചത്. അങ്ങിനെ വിളിക്കുക പതിവില്ലല്ലോ. - രാമു
നിനക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. ഒരു വിസ ശരിയായിട്ടുണ്ട്. നീ പോരാന്‍ തയാറാണോ? - ചെന്ദ്രേട്ടന്‍
എന്താ ചേട്ടാ. ഞാന്‍ സ്വപ്നം കണ്ടിരുന്നതാണ് ഗള്‍ഫു ജോലി - രാമു

രാമുവിന് സന്തോഷം അടക്കാന്‍ സാധിച്ചില്ല. രാമു അങ്ങിനെ തന്റെ പ്രസാദേട്ടനെ വിട്ടേച്ചു. ചന്ദ്രേട്ടന്റെ അടുത്തേക്ക് പോയി. ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്ന ആ സ്വപ്നം ഇന്ന് സഭാലമായത് പോലെ രാമുവിന് തോന്നി. ദിവസങ്ങള്‍ നീങ്ങി. രാമുവിന് നല്ല കമ്പനിയില്‍ ജോലി കിട്ടി. വളരെ സന്തോഷത്തിന്റെ ദിനങ്ങള്‍ കടന്നു പോയി. രാമുവിന്റെ ഗള്‍ഫു ജോലി നല്ലതായി തോന്നി. അവന്‍ അത് ആസ്വദിച്ചു. എങ്കിലും അവന്‍ ഫോറിന്‍ രാജ്യങ്ങളിലെ ജോലി സ്വപ്നം കാണാന്‍ തുടങ്ങി. ലണ്ടനിലോ അമേരിക്കയിലോ ആയിരുന്നെങ്കില്‍ എത്ര രസമായിരുന്നു. പതിവുപോലെ രാമു അക്കരപ്പച്ച കാണാന്‍ തുടങ്ങി.

രാമുവിന് ധാരാളം വിവാഹാലോചനകള്‍ വന്നു. കൂടുതലും അമേരിക്കയില്‍ നിന്നും, ലണ്ടനില്‍ നിന്നും മറ്റും. ഒരു സുന്ദരിയെ രാമുവിനിഷ്ടമായി. റൂബി. പേരും ഇഷ്ടപ്പെട്ടു. രാമു സ്വപ്നം കാണാന്‍ തുടങ്ങി. പ്രിയതമയുമായി അമേരിക്കയില്‍ പോകുന്നതും അവിടുത്തെ ജോലിയും എല്ലാമെല്ലാം. ഒരുദിവസം രാമുവിന്റെ വിവാഹം നിശ്ചയിച്ചു. വീട്ടില്‍ അച്ഛനുമമ്മക്കും സഹോദരങ്ങല്കും എല്ലാം സന്തോഷമായി. കല്യാണം കെങ്കേമമായി നടന്നു. പിറ്റേന്ന് അച്ഛന്‍ ചോദിച്ചു.

മോനെ നീ അവിടെ പോയാല്‍ നിന്റെ സഹോദരങ്ങളെയും അവിടെ കൊണ്ട് പോകുമോ? - അച്ഛന്‍
അത് പിന്നെ ചോദിക്കണോ അച്ഛാ ?

അങ്ങിനെ രാമു പ്രിയ പത്നിയുമായി അമേരിക്കയിലേക്ക് യാത്രയായി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും തന്റെ സ്വപ്ന സാക്ഷാത്കാരവും ആയി ഇതിനെ കണ്ടു. ഒരു ദിവസം സായാന്ന സവാരിക്കായി അവര്‍ രണ്ടുപേരും പുറത്തു പോയി. തന്റെ പത്നി എല്ലാവരോടും അതിരുവിട്ട സ്വാതന്ത്ര്യത്തില്‍ പെരുമാറുന്നത് രാമു ശ്രദ്ധിച്ചു. ആദ്യമൊക്കെ അത് ഒരു സോഷ്യല്‍ സ്റ്റാറ്റസ് ആണെന്ന് ധരിച്ചു ക്ഷമിച്ചു.
ഒരിക്കല്‍ ഒരു കാര്യം രാമു ശ്രദ്ധിച്ചു

ഹൈ അലക്സ്‌ ഹൌ ആര്‍ യു? - റൂബി
ഐ ആം ഫൈന്‍ ? - അലക്സ്‌
നാട്ടിലെ വിശേഷങ്ങള്‍? - റൂബി
എല്ലാം ഓക്കേ - അലക്സ്‌

ഇവരുടെ സംഭാഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ രാമുവിനെ ദേഷ്യം വന്നു.

റൂബിയെ മാറ്റി നിര്‍ത്തി രാമു ചോദിച്ചു
ഇതെന്താണ് റൂബി. നിന്റെ പെരുമാറ്റം കണ്ടാല്‍ എന്നേക്കാള്‍ സ്നേഹം നിനക്ക് അയാളോടാണ് എന്ന് തോന്നും.
അങ്ങിനെയൊന്നുമില്ല ഡിയര്‍.
ഇതാണ് അമേരിക്കന്‍ ജീവിതം. ഞങ്ങള്‍ കെട്ടിപിടിച്ചു നടെന്നെന്നു വരും, പലതും സംസാരിചെന്നു വരും. പക്ഷെ അതിലൊന്നും കഥയില്ല. - റൂബി

തന്റെ മനസ്സില്‍ ‍ അവളെക്കുറിച്ച് സംശയങ്ങള്‍ മുള പൊട്ടി. മനസ്സില്‍ ഒരു അഗ്നി പര്‍വതം പൊട്ടി. പക്ഷെ തന്നെ തന്നെ നിയന്ത്രിച്ചു. ഒരു വഴക്കിനോ പിണക്കത്തിനോ തയാര്‍ അല്ലായിരുന്നത് കൊണ്ട്, രാമു സ്വയം ശാന്തനായി.

ഒരു നിമിഷം തന്റെ പഴയ കാലത്തിലേക്ക് തിരിച്ചു പോയി. പഴയ സ്ഥലങ്ങളും ജോലിയും ഒക്കെ എത്ര നല്ലതായിരുന്നു.
പല നാട്ടിലും വച്ച് താന്‍ എത്ര സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ലണ്ടന്‍ നല്ലതായിരിക്കും. അവിടെ ഇങ്ങിനെ ഉള്ള അനുഭവങ്ങള്‍ ഉണ്ടാകില്ല. രാമു അക്കരപ്പച്ച കാണാന്‍ തുടങ്ങി.

Thursday, December 1, 2011

പോക്കുവെയിലുകള്‍

പോക്ക് വെയിലിന്റെ ചുമന്ന തെളിച്ചമുള്ള വെളിച്ചത്തില്‍, അസ്തമയ സൂര്യനെ കണ്ടുകൊണ്ടു അയാള്‍ ഇരുന്നു. അവധി ദിവസത്തില്‍ പതിവായി ഇരിക്കാറുള്ള കടല്‍തീരത്ത് അയാള്‍ സന്ധ്യയുടെ മനോഹാരിതക്കൊപ്പം, ജീവിതത്തിന്റെ സായം സന്ധ്യയെ കുറിച്ച് കൂടി ഒരു നിമിഷം ചിന്തിച്ചിരിന്നു. ചക്രവാളത്തില്‍ സൂര്യന്‍ ചിരിച്ചുകൊണ്ട് മറയുന്നത് കണ്ടപ്പോള്‍, ജീവിത സായാന്നത്തില്‍ താനും ഇങ്ങനെയാകണ്ടേ എന്ന് മനസ്സില്‍ ചിന്തിഞ്ചു. കടല്‍ക്കരയില്‍, തെളിഞ്ഞ സായം സന്ധ്യയില്‍, ആരോടോ വിട ചൊല്ലാനെന്ന പോലെ, സുന്ദരമായ ആകാശത്തില്‍ ചുമന്ന ചായം ചാലിച്ച് കൊണ്ട്, സൂര്യന്‍ പകുതി ഭൂമിയോട് വിട പറഞ്ഞു, മറു പകുതിയില്‍ ആര്‍ക്കോ വേണ്ടി സമര്പിക്കപ്പെട്ട ജീവിതം പോലെ, പോക്ക് വെയില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതായി. ജീവിതനൌകയില്‍ താനും തന്റെ ജീവിതവും ഇങ്ങിനെ ആര്‍ക്കോ വേണ്ടി ഉഴിഞ്ഞു വെച്ചിരിക്കയാണല്ലോ എന്ന് ചിന്തിച്ചു അയാള്‍ കടല്‍ക്കരയില്‍ നിന്നും യാത്രയായി. കുട്ടിക്കാലവും, ബാല്യവും, കൌമാരവും, യൌവനവും, തന്റെ പ്രണയവും, അതിന്റെ അപക്വതയും, വര്‍ത്തമാന കാലജീവിതവും എല്ലാം ഒരു നിമിഷം മനസിലൂടോടി മറഞ്ഞു.

എവിടെയോ പോയി മറഞ്ഞ കുട്ടിക്കാലം. കാടും, പുഴകളും, വയലുകളും എല്ലാം കണ്ടും ആസ്വദിച്ചും കഴിഞ്ഞ ഒരു കാലം അയാള്കുണ്ടായിരുന്നു. വീട്ടിലെ മരച്ചില്ലകളില്‍ വന്നിരുന്നു കള കള പാടുന്ന കിളികളെയും, കുറ്റി ചെടികളില്‍ കൂടുണ്ടാക്കുന്ന കുരിവികളെയും അവയുടെ കര്മോല്‍സുകതയെയും വീക്ഷിച്ചു എത്രയോ സന്ധ്യകള്‍, വീടിന്റെ മട്ടുപ്പാവില്‍ ഇരിന്നിട്ടുണ്ട്. പറവകളെ പോലെ പാറി പറന്നു നടക്കാനും, സ്വാതന്ത്ര്യത്തിന്റെ നാന്മുഖങ്ങള്‍ കാണാനും അന്ന് കൊതിച്ചെങ്കിലും എന്നും കൈയെത്തി പിടിക്കാവുന്ന ഒന്നായിരുന്നില്ല അത്. കൌമാര ജീവിതത്തിലെ സങ്കല്പങ്ങളും യാഥാര്ധ്യമല്ലെന്നും ഒരിക്കല്‍ മനസിലായപ്പോള്‍, യൌവനമാണ് യാഥാര്‍ത്യമെന്നും, അവിടെയാണ് സുഖമെന്നും സ്വപ്നം കാണാന്‍ തുടങ്ങി. താന്‍ കണ്ടതൊന്നും യാഥാര്ത്യമാല്ലെന്നും, യാഥാര്‍ത്ഥ്യ ചിത്രം ഇന്നും അനന്യമാണ് എന്നും ചിന്തിച്ചു കൊണ്ട്, കഷ്ടതകളെയും, ധുഖങ്ങളെയും അയാള്‍ സ്വയം വഹിക്കാന്‍ തുടങ്ങി. മാതാ പിതാക്കളുടെ കഷ്ടപ്പാടുകള്‍, ബാല്യത്തിലോ, കൌമാരത്തിലോ മനസിലാകാതിരുന്നെങ്കില്‍ ഇന്ന് അയാള്‍ എല്ലാം മനസിലാക്കുന്നു. എന്നാല്‍ ഇനിയും എത്രയോ കാതങ്ങള്‍ യാത്ര ചെയ്യേണ്ടി ഇരിക്കുന്നു. മധ്യവയസ്സില്‍ എത്തി നില്‍കുന്ന അയാള്‍ കുറച്ചു പുറകോട്ടു യാത്ര ചെയ്തു കിട്ടിയ ഓര്‍മ്മകള്‍ അയവിറക്കുക ആയിരിന്നു.


ഓര്മ വെച്ച കാലം മുതല്‍ സ്വപ്നം കാണാന്‍ അല്ലാതെ സുഖം എന്തെന്നറിഞ്ഞിട്ടില്ല. എന്തിനോ വേണ്ടി തിരയുന്ന ബധിരനെ പോലെ അയാള്‍ തന്റെ ഡയറിക്കുറിപ്പുകള്‍ ഓരോന്ന് പരതിക്കൊണ്ടിരിക്കുന്നു. യൌവനത്തില്‍ തന്റെ ഒരു മോഹം ജീവിക്കാന്‍ ഒരു ജോലിയായിരിന്നു. തന്റെ ബന്ധു മഹാനഗരത്തില്‍ ഉണ്ടെന്ന ഉറപ്പില്‍ ഒരു സുപ്രഭാതത്തില്‍ അയാള്‍ തന്റെ നാടും വീടും വിട്ടു നഗരത്തില്‍ ചേക്കേറി. കൂട്ടത്തില്‍ തന്റെ സുഹൃത്തിനെയും കൂട്ടി. അങ്ങിനെ പ്രൌടമായ നഗരത്തില്‍ തനിക്കും ഒരു ജോലിയായി. താന്‍ കണ്ട സ്വപ്നത്തില്‍ ഇതാ ഒന്ന് സാധിച്ചിരിക്കുന്നു. അയാള്‍ ആത്മഗതം പറഞ്ഞു. താന്‍ അജയ്യനായി എന്നയാള്‍ ചിന്തിച്ചു. പിന്നെ സ്വപ്‌നങ്ങള്‍ കൊണ്ട് ഒരു സ്വപ്ന ഗോപുരം കെട്ടിപ്പൊക്കി. വലിയ സ്വാതന്ത്ര്യം ഉള്ള ജോലി, വലിയ സ്ഥാനം എല്ലാം തനിക്കു കിട്ടിയപ്പോള്‍, ഇത് തന്നെയാണ് ജീവിതം എന്നയാള്‍ ഓര്‍ത്തു. പക്ഷെ അധിക കാലം അത് മുന്നോട്ടു പോയില്ല. ഒരു സുപ്രഭാതത്തില്‍ തന്റെ ഉയര്‍ച്ചയില്‍ അസൂയ തോന്നിയ തന്റെ ശത്രു തന്റെ തൊഴിലിന്റെ അന്തകനായി. പിന്നെ പിന്നെ പല പല ജോലികള്‍ ചെയ്തു പല പല നാടുകള്‍ കറങ്ങി അവസാനം അയാള്‍ ഈ മഹാനഗരത്തിലും എത്തി. എത്രയോ കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എത്രയോ അനുഭവങ്ങള്‍, എത്രയോ മനുഷ്യര്‍, പലരില്‍ നിന്നും പലതും മനസ്സിലാക്കി.
അനന്തമായ ആകാശത്തിലേക്ക് കണ്ണ് നട്ടു നിര്‍നിമേഷനായി ഇരിക്കവേ കടല്‍കരയില്‍ കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടി അദ്ദേഹത്തോട് ചോദിച്ചു


അമ്മാവാ എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്?
ഓ ഞാന്‍ ഞാന്‍ പോക്കുവെയിലിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.- അദ്ദേഹം
അതെന്താ അതിനിത്ര പ്രത്യേകത - കുട്ടി
എത്ര മനോഹരം ആണത്. അതിരിക്കട്ടെ കുട്ടി എന്തെടുക്കുന്നു. - അദ്ദേഹം
ഞാന്‍ പഠിക്കുന്നു എഴില്‍. ഇപ്പോള്‍ കളിക്കുന്നു. - കുട്ടി
വീട്ടില്‍ ആരൊക്കെയുണ്ട്. - അദ്ദേഹം
അച്ഛന്‍, അമ്മ ഒരു ചേച്ചി - കുട്ടി
ഇന്ന് സ്കൂള്‍ ഇല്ലേ ? - അദ്ദേഹം
ഇല്ല ഇന്നവധി ആണ്. അതുകൊണ്ട് കളിക്കുന്നു - കുട്ടി
എനിക്കും മോനെ പോലൊരു കുട്ടിക്കാലം ഉണ്ടായിരിന്നു. - അദ്ദേഹം
ഇപ്പോള്‍ എന്തെടുക്കുന്നു ? കുട്ടി
ഇപ്പോള്‍ പോക്കുവെയില്‍ നോക്കിയിരിക്കുന്നു. പിന്നെ പുറകോട്ടും. - അദ്ദേഹം
പുറകോട്ടോ? അമ്മാവന്‍ പുറകോട്ടു നോക്കുന്നത് ഞാന്‍ കണ്ടില്ലല്ലോ. - കുട്ടി
അത് മോന് മനസിലാകില്ല - അദ്ദേഹം
ബൈ, അമ്മാവാ. കുട്ടി കളിയില്‍ മുഴുകി.


ജീവിതത്തിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ആണ് അദ്ദേഹം ചിന്തിച്ചതെന്നു കുട്ടിക്ക് മനസിലായില്ല. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ച് ചിന്തിച്ചതും പോക്കുവെയില്‍ മാഞ്ഞില്ലാതായതും ഒരുപോലെയായിരുന്നു.


ചുവന്ന ചക്രവാളം കാണുമ്പോള്‍ ഒരു കാര്യം ച്ന്തിച്ചു അയാള്‍ ഇരിക്കും, ജീവിതം തന്നെ വലിയ അധ്യാപകന്‍. പക്ഷെ ഇന്നും അയാള്‍ വിനീതനായി ആ അധ്യാപകന്റെ വിധ്യാര്ധി മാത്രം. ഇന്ന് എപ്പോഴും ആശ്വാസം ഈ സായം സന്ധ്യയും, പോക്കുവെയിലും, ചുവന്ന ചക്രവാളവും, കാറ്റും തിരമാലകളും മാത്രം. ഓരോന്ന് ചിന്തിച്ചു പതിവ് പോലെ അയാള്‍ തിരിച്ചുപോയി.